കണ്ണൂര്‍ വിമാനത്താവളം: ശനിയാഴ്ച മൂന്നു വിമാനങ്ങള്‍ ഇറങ്ങും

05:05 AM
06/12/2018
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യാനിരിക്കെ ശനിയാഴ്ച മൂന്നു വിമാനങ്ങള്‍ മട്ടന്നൂരിലിറങ്ങും. ലുലുഗ്രൂപ് ചെയര്‍മാനും കിയാല്‍ ഡയറക്ടറുമായ എം.എ. യൂസുഫലി വൈകീട്ട് മൂന്നോടെ സ്വന്തം വിമാനത്തില്‍ മൂര്‍ഖന്‍പറമ്പിലിറങ്ങും. യൂസുഫലി അടുത്തകാലത്ത് വാങ്ങിയ വിമാനത്തില്‍ പൈലറ്റിന് പുറമേ 18 പേര്‍ക്ക് യാത്രചെയ്യാം. ഉദ്ഘാടനദിവസം അബൂദബിയിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങളും ശനിയാഴ്ച എത്തും. ഉദ്ഘാടനദിനം രാവിലെ അബൂദബിയിലേക്കും രാത്രി റിയാദിലേക്കുമാണ് സര്‍വിസ്.
Loading...
COMMENTS