Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2018 10:33 AM IST Updated On
date_range 20 Oct 2018 10:33 AM ISTസാമുദായിക ധ്രുവീകരണം: മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ കേസെടുക്കണം -മുല്ലപ്പള്ളി
text_fieldsbookmark_border
കണ്ണൂർ: ശബരിമലയിൽ വിനോദസഞ്ചാരികളെപ്പോലെ വന്ന പെൺകുട്ടികൾക്ക് സുരക്ഷാകവചം ഒരുക്കിയതിലൂടെ പൊലീസ് വർഗീയധ്രുവീകരണത്തിന് ഗൂഢാലോചന നടത്തിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിശ്വാസികളെ അപമാനിക്കുന്ന സംഭവമാണ് വെള്ളിയാഴ്ച അരങ്ങേറിയത്. പൊലീസ് രക്ഷാകവചവും ഹെൽമറ്റും നൽകിയാണ് അതിന് കൂട്ടുനിന്നത്. ഇതൊരു ഗൂഢാലോചനയായിരുന്നു. മുഖ്യമന്ത്രിയും ഡി.ജി.പിയും സി.പി.എമ്മും െഎ.പി.എസ് ഉദ്യോഗസ്ഥരും 120 എ വകുപ്പ് പ്രകാരം ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടണമെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി വന്നപ്പോൾതന്നെ കോൺഗ്രസ് മുഖ്യമന്ത്രിയോട് സമവായത്തിന് ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. രാഷ്്ട്രീയ പാർട്ടികളെയും വിവിധ സംഘടനകളെയും വിളിച്ച് ചർച്ചചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ ധാർഷ്ട്യപൂർവം പെരുമാറി. സി.പി.എമ്മിനും മറുഭാഗത്ത് സംഘ്പരിവാറിനും ഇൗ വിഷയത്തിൽ മുതലെടുപ്പിന് അവസരമുണ്ടാവരുതെന്ന് കരുതിയാണ് കോൺഗ്രസ് അതാവശ്യപ്പെട്ടത്. ഇപ്പോൾ സംഭവിച്ചതുമതാണ്. ഭരണം ഉപയോഗിച്ച് ശബരിമലയുടെ പേരിൽ വർഗീയധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പി അതിൽനിന്ന് മുതലെടുക്കാനും ശ്രമിക്കുന്നു. ഇൗ കളി അവസാനിപ്പിക്കാൻ ഇനിയും അവസരമുണ്ടെന്ന് വീണ്ടും ഉണർത്തുകയാണ്. സമവായത്തിെൻറ വഴി സർക്കാർ ആരായണം. ഇല്ലെങ്കിൽ മന്ത്രിസഭയിലെ ഭിന്നിപ്പ് രൂക്ഷമാകുമെന്ന് മാത്രമല്ല, സി.പി.എം തന്നെ ആഭ്യന്തരമായി തകരും. നാട് സംഘർഷത്തിലമരുേമ്പാൾ മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് പോയത് എന്തടിസ്ഥാനത്തിലാണെന്നും മുല്ലപ്പള്ളി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story