ലഹരിഗുളികയുമായി അറസ്​റ്റിൽ

05:04 AM
12/10/2018
ഇരിട്ടി: സ്‌കൂട്ടറില്‍ പ്രത്യേകം തയാറാക്കിയ അറകളില്‍ കടത്തുകയായിരുന്ന 200 ഗ്രാം ലഹരിഗുളികയുമായി കണ്ണപുരം സ്വദേശി അബ്ദുറഹ്മാനെ ഇരിട്ടി എക്‌സൈസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ വാഹനപരിശോധനക്കിടെയാണ് ബംഗളൂരുവില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വില്‍പനക്കായി എത്തിച്ച മുന്നൂറോളം നൈട്രോസണ്‍, സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകള്‍ പിടികൂടിയത്. പ്രതിയെ വടകര നാര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.െഎ ടൈറ്റസ്, പ്രിവൻറിവ് ഓഫിസര്‍മാരായ കെ.ടി. സുധീര്‍, എം.കെ. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.സി. ഷിബു, ടി.ഒ. വിനോദ്, എം. വിജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Loading...
COMMENTS