ഉനൈസി​െൻറ മരണം: ​െഎ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി

05:47 AM
17/05/2018
തലശ്ശേരി: എടക്കാെട്ട ഒാേട്ടാ ഡ്രൈവർ എ. ഉനൈസ് മരിച്ചത് കസ്റ്റഡിമർദനത്തെ തുടർന്നാണെന്ന ആരോപണത്തെക്കുറിച്ച് തൃശൂർ റേഞ്ച് െഎ.ജി എം.ആർ അജിത് കുമാറി​െൻറ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ഡി.ജി.പി ലോകനാഥ് ബെഹ്റയുടെ നിർദേശത്തെ തുടർന്നാണ് പ്രത്യേകസംഘത്തെ നിയോഗിച്ചത്. ഐ.ജി അജിത്കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ എടക്കാെട്ട വീട്ടിലെത്തി തെളിവെടുത്തു. തുടർന്ന് വൈകീട്ട് വീട്ടുകാരെ തലശ്ശേരി െറസ്റ്റ് ഹൗസിൽ വിളച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി മോഹനചന്ദ്രൻ, െഎ.ജി ഒാഫിസിലെ എസ്.െഎമാരായ ജോയി, േജാസ് എന്നിവരാണ് വീട്ടുകാരുടെ മൊഴിയെടുത്തത്. ഉനൈസി​െൻറ മാതാവ് എ. സക്കീന, സഹോദരങ്ങളായ നവാസ്, നിയാസ്, ബന്ധു സാദിഖ് എന്നിവരാണ് ബുധനാഴ്ച വൈകീട്ട് െറസ്റ്റ് ഹൗസിലെത്തി മൊഴിനൽകിയത്. ഉനൈസിനെ ഫെബ്രുവരി 23ന് രാവിലെ ഏഴിന് എടക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ പിടിച്ചുകൊണ്ടുപോയതായും സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ചതായും സക്കീന മൊഴിനൽകി. വൈകീട്ട് വിട്ടയച്ചെങ്കിലും മർദിച്ച് അവശനാക്കിയതിനാൽ നടക്കാൻപോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. അടിയേറ്റ് കാലുകൾ ചുവന്നുവീർത്തിരുന്നു. രാത്രി ഒന്നരയോടെയാണ് രണ്ടു സുഹൃത്തുക്കളെ വിളിച്ചുവരുത്തി തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അവർ മൊഴിനൽകി. തലശ്ശേരി െറസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് സംഘം അന്വേഷണം നടത്തുന്നത്. ഉനൈസിനെ കസ്റ്റഡിയിൽ എടുത്തദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ, ഉനൈസിനെതിരെ പൊലീസിൽ പരാതിനൽകിയ വ്യക്തി തുടങ്ങിയവരെ തുടർദിവസങ്ങളിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യും. ഉനൈസിനെ അഞ്ചുദിവസം കിടത്തി ചികിത്സിപ്പിച്ച തലശ്ശേരി സഹകരണാശുപത്രിയിലെ രേഖകളും സംഘം പരിശോധിക്കും.
Loading...
COMMENTS