വൃക്ക മാറ്റി​െവച്ചവർക്ക്​ ചികിത്സാ സഹായം; യോഗം നാളെ

05:08 AM
12/07/2018
കണ്ണൂർ: ജില്ലയില്‍ വൃക്ക മാറ്റിവെച്ച് ചികിത്സയില്‍ കഴിയുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തുടര്‍ ചികിത്സക്ക് സഹായം നല്‍കുന്ന പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ ജില്ല പഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ യോഗം ചേരുന്നു. ജൂലൈ 13ന് ഉച്ചക്ക് 2.30ന് ജില്ല പഞ്ചായത്ത് ഹാളിലാണ് യോഗം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം ചികിത്സയില്‍ കഴിയുന്നവരില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തേ ജില്ല പഞ്ചായത്തില്‍ അപേക്ഷ നല്‍കിയവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. ഈ മേഖലയിലെ സംഘടന പ്രതിനിധികളും സംബന്ധിക്കണമെന്ന് പ്രസിഡൻറ്് കെ.വി. സുമേഷ് അറിയിച്ചു.
Loading...
COMMENTS