ലോക ജനസംഖ്യ ദിനാചരണം

05:08 AM
12/07/2018
കൂത്തുപറമ്പ്: ജനസംഖ്യ ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും കൂത്തുപറമ്പിൽ നടന്നു. നഗരസഭ ഓഫിസിലെ വി.കെ.സി ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ.കെ. നാരായണ നായ്ക് ദിനാചരണ സന്ദേശം നൽകി. കെ.പി. ജയബാലൻ, നഗരസഭ വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി, നഗരസഭ കൗൺസിലർമാരായ വി. രാമകൃഷ്ണൻ മാസ്റ്റർ, ടി. ലതേഷ്, െഡപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ടി. രേഖ, ഡോ.കെ.വി. ലതീഷ്, ടി.ജി. ഓമന, കെ.എൻ. അജയ്, ഡോ.എം.പി. ജീജ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS