അസി. കമീഷണർ നിയമനം ചുമതലയേൽക്കുംമുമ്പ് റദ്ദാക്കി

05:36 AM
13/01/2018
മംഗളൂരു: പുത്തൂർ റവന്യൂ ഡിവിഷൻ അസി. കമീഷണറായി യുവ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ച ഉത്തരവ് അദ്ദേഹം ചുമതലയേൽക്കുംമുമ്പ് റദ്ദാക്കി. 2015 ബാച്ചുകാരനായ ഭൂപാല​െൻറ നിയമനമാണ് തടഞ്ഞത്. പുതിയ ചുമതല നൽകിയിട്ടില്ല. പുത്തൂർ ഡിവിഷൻ പരിധിയിലെ പുത്തൂർ മണ്ഡലം എം.എൽ.എ ശകുന്തള ഷെട്ടി, ബെൽത്തങ്ങാടി എം.എൽ.എ വസന്ത് ബങ്കര എന്നിവരുടെ എതിർപ്പിന് മുഖ്യമന്ത്രി വഴങ്ങുകയായിരുന്നുവെന്ന് പറയുന്നു.
COMMENTS