സാമൂഹിക ഒാഡിറ്റ്​ സമിതികളുമായി പൊതുമരാമത്ത്​ വകുപ്പ്​

05:33 AM
13/01/2018
കണ്ണൂർ: സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും സാമൂഹിക ഒാഡിറ്റ് സമിതികൾ രൂപവത്കരിച്ചു. ജില്ലതലത്തിൽ രൂപവത്കരിച്ച സമിതികളുടെ കടമകളും ചുമതലകളും നിർവചിച്ചാണ് ജി.ഒ (എം.എസ്) നം. 1/2018/പി.ഡബ്ല്യു.ഡി എന്ന ഉത്തരവിറങ്ങിയത്. വിജിലൻസ് അന്വേഷണം, ഉന്നത ഉദ്യോഗസ്ഥ​െൻറ പരിശോധന, ധനകാര്യ അന്വേഷണ വിഭാഗത്തി​െൻറ അന്വേഷണം, പൊലീസ് വിജിലൻസി​െൻറ അന്വേഷണം എന്നിവയാണ് സമിതികൾക്ക് സർക്കാറിലേക്ക് ശിപാർശചെയ്യാവുന്ന നടപടികൾ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷേനാ നഗരസഭകളിലൊന്നി​െൻറ ചെയർമാനോ കൺവീനറുമായി രൂപവത്കരിച്ച സമിതികൾക്ക് മൂന്നുവർഷമാണ് കാലാവധി. മാസത്തിൽ ഒരു തവണയെങ്കിലും സമിതികൾ യോഗം ചേരണം. വകുപ്പി​െൻറ പരിധിയിലുള്ള ദേശീയപാത, റോഡുകളും പാലങ്ങളും, കെട്ടിടവിഭാഗം, വകുപ്പിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ വഴി നടത്തുന്ന പ്രവൃത്തികൾ സംബന്ധിച്ചുള്ള പരാതികൾ അതത് ജില്ലകളിലെ സ്ഥിരതാമസക്കാരന് സമിതി മുമ്പാെക സമർപ്പിക്കാം. പ്രവൃത്തി നടക്കുന്ന സമയത്തോ പൂർത്തിയായി മൂന്നുമാസത്തിനകമോ പരാതി നൽകണം. സമിതിയുടെ പ്രതിമാസ യോഗത്തിൽ, ലഭിച്ച പരാതികളിൽ അന്വേഷണം നടത്താൻ സ്ഥലം സന്ദർശിക്കേണ്ട തീയതിയും സമയവും നിശ്ചയിക്കണം. അന്വേഷണസംഘത്തിൽ ഒരാൾ എൻജിനീയർ ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിവിൽ നിർമാണ പ്രവൃത്തികൾ അല്ലെങ്കിൽ പ്രസ്തുതമേഖലയിൽ പ്രാവീണ്യമുള്ള വിദഗ്ധനെ കൂടി ഉൾപ്പെടുത്താം. നേരേത്ത തീരുമാനിക്കാതെ ചെയർമാ​െൻറ അനുവാദത്തോടെ പ്രവൃത്തികൾ പരിശോധിക്കാനുള്ള അധികാരം മെംബർമാർക്ക് ഉണ്ടായിരിക്കും. പരിശോധന റിപ്പോർട്ടുകൾ സമിതി യോഗം വിശദമായി ചർച്ചചെയ്ത് പ്രവൃത്തിയിൽ അപാകതകളുണ്ടെങ്കിൽ പരിഹരിക്കേണ്ട നടപടികൾ ശിപാർശചെയ്ത് പരാതി ലഭിച്ച് ഒരുമാസത്തിനകം സർക്കാറിന് സമർപ്പിക്കണം. സമിതി ജില്ല ചെയർമാൻ രേഖാമൂലം ആവശ്യപ്പെട്ടാൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, മറ്റു രേഖകൾ എന്നിവ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നൽകണം. ജില്ലയിൽ നടക്കുന്ന എല്ലാ പൊതുമരാമത്ത് പ്രവൃത്തികളും സമിതി മാസത്തിൽ ഒരുതവണയെങ്കിലും പരിശോധിക്കണമെന്നും ഉത്തരവിലുണ്ട്. ഷമീർ ഹമീദലി
COMMENTS