Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:35 AM GMT Updated On
date_range 22 Feb 2018 5:35 AM GMTകോണ്‍ഗ്രസിന് സമാധാനത്തോട് പ്രതിബദ്ധതയില്ല
text_fieldsbookmark_border
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാനയോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നടപടിയെ എല്‍.ഡി.എഫ് ജില്ല കമ്മിറ്റി അപലപിച്ചു. നാടിെൻറ സമാധാനത്തോട് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു പ്രതിബദ്ധതയുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. ഇതിനെതിരെ സമാധാനമാഗ്രഹിക്കുന്ന മുഴുവന്ജനങ്ങളും പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇ.പി.ആര്. വേശാല അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവന്, പി. ജയരാജന്, സി. രവീന്ദ്രന്, സി.പി. ഷൈജന്‍, പി.പി. ദിവാകരന്, വി.വി. കുഞ്ഞികൃഷ്ണന്, കെ.സി. ജേക്കബ് മാസ്റ്റര്‍, എ.പി. രാഗേഷ്, സി.കെ. നാരായണന്, ഹമീദ് ഇരിണാവ്, സി. വത്സന്, താജുദ്ദീന് മട്ടന്നൂര്‍, സിറാജ് തയ്യില്‍, കെ. സുരേശന്, സി.കെ. ശശീന്ദ്രന്, സുഭാഷ് അയ്യോത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story