Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.പി. കുമാരന്‍...

എം.പി. കുമാരന്‍ സാഹിത്യപുരസ്‌കാരം പ്രഫ. എം.കെ. സാനുവിന്​

text_fields
bookmark_border
തലശ്ശേരി: ചരിത്രകാരനും വിവർത്തകനുമായ എം.പി. കുമാരന്‍ മാസ്റ്ററുടെ സ്മരണാർഥം ധര്‍മടം സർവിസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് പ്രഫ. എം.കെ. സാനു അര്‍ഹനായതായി പുരസ്‌കാരസമിതി ചെയർമാൻ സി. ഭാസ്കരനും കൺവീനർ സി.പി. ഹരീന്ദ്രനും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ, പ്രഫ. വി.എന്‍. മുരളി, ഡോ. വത്സലന്‍ വാതുശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മലയാളഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകൾ പരിഗണിച്ചാണ് പ്രഫ. എം.കെ. സാനുവിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും ചിത്രകാരൻ പൊന്ന്യം സനിൽ രൂപകൽപനചെയ്ത ശിൽപവും അടങ്ങുന്ന അവാർഡ് മാര്‍ച്ച് ആദ്യവാരം കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ സമര്‍പ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ ബാങ്ക് സെക്രട്ടറി എൻ.പി. സുരേഷ്കുമാർ, അഡ്വ. കെ.കെ. രമേഷ്‍, മുഹമ്മദ് റഫീഖ്, സി. മോഹനൻ, ദിലീപ് വേണാടൻ എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story