സ്വാതന്ത്ര്യദിനത്തിൽ 'ഇശൽമഴ'

05:45 AM
10/08/2018
തൃക്കരിപ്പൂർ: ചന്തേര അസ്ഹാബുൽ ഹുദ കൾചറൽ ഫോറം രജതജൂബിലിയോടനുബന്ധിച്ച് മാപ്പിളപ്പാട്ട് മത്സരവും സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കലാസാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ രണ്ടര പതിറ്റാണ്ടായി സജീവ സാന്നിധ്യമായ ഫോറം കേരള മാപ്പിളകലാ അക്കാദമി ജില്ല യു.എ.ഇ കമ്മിറ്റിയുമായി സഹകരിച്ചാണ് 'ഇശൽമഴ' മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നത്. ഒളവറ മുതൽ നീലേശ്വരംവരെ മേഖലകളിലുള്ളവർക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. സ്വാതന്ത്ര്യദിനത്തിൽ ഉച്ചക്ക് കാലിക്കടവ് നൂറാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 12ന് 9847638589 എന്ന നമ്പറിൽ ബന്ധപ്പെടണം. മാപ്പിളപ്പാട്ട് മത്സരം അസീസ് തായിനേരിയും സ്വാതന്ത്ര്യദിനാഘോഷം മാപ്പിളകലാ അക്കാദമി സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പിലും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.കെ. മുഹമ്മദലി, ശരീഫ് കാരയിൽ, എം.ടി.പി. അബ്ദുസ്സത്താർ, കെ.കെ. അബ്ദുല്ല, ടി.പി. നൗഫൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Loading...
COMMENTS