റാഗിങ്​: വിദ്യാര്‍ഥിക്ക് പരിക്ക്

05:00 AM
14/09/2017
കണ്ണൂര്‍: കണ്ണൂർ സിറ്റി ഹംദർദ് വാഴ്സിറ്റി കാമ്പസിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമാക്കിയതിനെ തുടര്‍ന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സതേടി. ഫര്‍ഹാന്‍ എന്ന വിദ്യാര്‍ഥിയാണ് ജില്ല ആശുപത്രിയില്‍ ചികിത്സതേടിയത്. റാഗിങ്ങിന് വിധേയമാക്കിയപ്പോള്‍ എതിര്‍ത്ത് സംസാരിച്ചതിന് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാണ് കണ്ണൂർ സിറ്റി പൊലീസിൽ നൽകിയ പരാതി.
COMMENTS