ഹോട്ടൽ അടച്ചുപൂട്ടി സമരം

05:28 AM
13/09/2017
കണ്ണൂർ: ഒാവുചാലിലേക്ക് മലിനജലം ഒഴുക്കിവിടുന്നുവെന്നാരോപിച്ച് ഹോട്ടലുകൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾെപ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ നേതൃത്വത്തിൽ ഉടമകൾ ഹോട്ടൽ അടച്ചുപൂട്ടി സമരത്തിലേക്ക്്. ബുധനാഴ്ച നടക്കുന്ന പ്രതിഷേധ സമരത്തിൽ കോർപറേഷൻ പരിധിയിലെ 200ഒാളം ഹോട്ടലുകളും പെങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് ആലിക്കുഞ്ഞി, ട്രഷറർ പി. സുമേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
COMMENTS