കേളകം- രാമച്ചിയിൽ എത്തിയത് അഞ്ചംഗ മാവോവാദി സംഘം: അന്വേഷണം ഉൗർജിതമാക്കി

05:28 AM
13/09/2017
കേളകം: മലയോര വനാതിർത്തിപ്രദേശമായ കേളകം പഞ്ചായത്തിലെ രാമച്ചിയിൽ അഞ്ചംഗ മാവോവാദി സംഘം എത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ഞായറാഴ്ച രാത്രിയിലാണ് സംഘം രാമച്ചിയിൽ എത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. രാമച്ചിയിലെത്തിയ ഇേൻറണൽ സെക്യൂരിറ്റി വിഭാഗവും ലോക്കൽ പൊലീസും വിവിധ രഹസ്യാന്വേഷണ ഏജൻസികളും വിവരങ്ങൾ ശേഖരിച്ചു. മുമ്പ് മാവോവാദികൾ വന്ന് മടങ്ങിയ വീടുകളിലും സമീപ കോളനിയിലും അന്വേഷണ ഉദ്യോഗസ്ഥരെത്തി. രാമച്ചിയിൽ പതിവാകുന്ന മാവോവാദി സാന്നിധ്യം പൊലീസിന് പുതിയ വെല്ലുവിളിയായി. കൊട്ടിയൂർ, ആറളം വനമേഖലകളിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ് കനത്ത ജാഗ്രതയിലാണ്. വയനാട് - അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രാമച്ചിയിൽ മുമ്പ് നാലുതവണ മാവോവാദി സംഘം എത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് മടങ്ങിയിരുന്നു. കേളകം സ്റ്റേഷൻ പരിധിയിൽ മാവോവാദി സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തതോടെ വനാതിർത്തിപ്രദേശങ്ങളോട് ചേർന്ന പൊലീസ് സ്േറ്റഷനുകളുടെയും സുരക്ഷ ശക്തമാക്കി. തണ്ടർബോൾട്ട് സേനയെയും നക്സൽവിരുദ്ധ സേനയെയുമാണ് കാവലിനായി നിയോഗിച്ചിട്ടുള്ളത്.
COMMENTS