കനത്ത സുരക്ഷയിൽ ശോഭായാത്രയയും സാംസ്​കാരിക ഘോഷയാത്രയും

05:28 AM
13/09/2017
കണ്ണൂർ: കനത്ത സുരക്ഷയിൽ കണ്ണൂർ ജില്ലയിൽ ബാലഗോകുലത്തി​െൻറ ആഭിമുഖ്യത്തിൽ ശോഭായാത്രകളും സി.പി.എമ്മുമായി ബന്ധമുള്ള സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ 'മഹദ് ജന്മങ്ങൾ മാനവ നന്മക്ക്' സാംസ്കാരിക ഘോഷയാത്രകളും നടന്നു. ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ മഹാശോഭായാത്രകൾ ഉൾപ്പെടെ 350 കേന്ദ്രങ്ങളിലാണ് േശാഭായാത്രകൾ സംഘടിപ്പിച്ചത്. 210 കേന്ദ്രങ്ങളിൽ സാംസ്കാരികയാത്രകളും നടന്നു. േശാഭായാത്രകൾ നടത്തുന്നതിന് പൊലീസ് അനുമതി നൽകുന്നില്ലെന്നും സി.പി.എം യാത്ര തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുള്ള ബി.ജെ.പി ആർ.എസ്.എസ് നേതൃത്വത്തി​െൻറ പരാതികളും, സമാന്തര ഘോഷയാത്രകൾ നടത്തുന്നതിനുള്ള സി.പി.എമ്മി​െൻറ തീരുമാനവും അനിശ്ചിതത്വം ഉയർത്തിയ അന്തരീക്ഷത്തിൽ ദ്രുതകർമ സേനകളുൾപ്പെടെ 3000ത്തിലധികം പൊലീസുകാരെ അണിനിരത്തിയാണ് സുരക്ഷയൊരുക്കിയത്. പ്രധാനപ്പെട്ട നഗരകേന്ദ്രങ്ങളിലും സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിലും ഘോഷയാത്രകൾ മുഖാമുഖം വരാതിരിക്കുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിരുന്നു. ഗതാഗതക്രമീകരണങ്ങൾ ഒരുക്കിയതിനാൽ വലിയതോതിൽ ഗതാഗതപ്രയാസങ്ങളുമുണ്ടായില്ല. എന്നാൽ, വൈകീട്ട് അഞ്ചുമണിക്ക് ഘോഷയാത്രകൾ അവസാനിപ്പിക്കണമെന്ന പൊലീസ് നിർദേശം മിക്കയിടങ്ങളിലും ലംഘിക്കപ്പെട്ടു. പലയിടങ്ങളിലും അഞ്ചുമണിക്കുശേഷമാണ് ശോഭായാത്രകൾ ആരംഭിച്ചത്. ഏഴുമണിക്കുശേഷവും ചിലയിടങ്ങളിൽ ഘോഷയാത്രകൾ അവസാനിച്ചിരുന്നില്ല. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിരത്തുകൾ നിറഞ്ഞൊഴുകിയ ചിത്രങ്ങളാണ് ശോഭായാത്രയിൽ ദൃശ്യമായതെങ്കിൽ ഫാഷിസത്തിനെതിരെയുള്ള പോർവിളികൂടിയായിരുന്നു സാംസ്കാരിക ഘോഷയാത്രകളിൽ നിറഞ്ഞുനിന്നത്. മതമൈത്രിക്കുവേണ്ടിയും തീവ്രവാദത്തിനെതിരെയുമുള്ള സന്ദേശങ്ങളും ശ്രീനാരായണഗുരുവി​െൻറയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും രൂപങ്ങളും ഗൗരി ലേങ്കഷിന് െഎക്യദാർഢ്യമർപ്പിച്ചുള്ള നിശ്ചലദൃശ്യങ്ങൾവെര ഘോഷയാത്രയിൽ ഒന്നിച്ചു. ഗോപികമാരെന്നു തോന്നിപ്പിക്കുന്നതരത്തിൽ കുഞ്ഞുകുട്ടികളും വർണശബളമായ വസ്ത്രങ്ങളണിഞ്ഞ് സാംസ്കാരിക ഘോഷയാത്രകളിൽ അണിനിരന്നിരുന്നു. സാംസ്കാരിക ഘോഷയാത്രകളിൽ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉൾെപ്പടെയുള്ള നേതാക്കളും ശോഭായാത്രയിൽ ബി.ജെ.പി ജില്ല സെക്രട്ടറി പി. സത്യപ്രകാശൻ മാസ്റ്റർ, സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്തുമുൾപ്പെടെയുള്ളവർ പെങ്കടുത്തു.
COMMENTS