കാഴ്ചയില്ലാത്തവരുടെ ദക്ഷിണമേഖല ക്രിക്കറ്റ്: കേരളത്തിന് ഏഴു വിക്കറ്റ് ജയം

05:31 AM
13/10/2017
തലശ്ശേരി: കാഴ്ചയില്ലാത്തവരുടെ ദക്ഷിണമേഖല ക്രിക്കറ്റ് ടൂർണമ​െൻറിൽ ആദ്യമത്സരത്തിൽ തെലങ്കാനക്കെതിരെ കേരളത്തിന് ഏഴു വിക്കറ്റ് ജയം. കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 28 ഓവറിൽ 163 റൺസെടുക്കുന്നതിനിടെ തെലങ്കാന പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 18 ഓവറിൽ വിജയലക്ഷ്യമായ 164 റൺസെടുത്തു. കേരളത്തിനുവേണ്ടി ക്യാപ്റ്റൻ മുഹമ്മദ് ഫർഹാൻ (79), മുനാസ് (54) എന്നിവർ അർധസെഞ്ച്വറി നേടി. നാല് ഓവറിൽ 18 റൺസ് വഴങ്ങി വിഷ്ണു മൂന്നു വിക്കറ്റെടുത്തു. ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫർഹാനാണ് മാൻ ഓഫ് ദ മാച്ച്. പൂർണമായും കാഴ്ചയില്ലാത്ത നാലുപേരും ഭാഗികമായി കാഴ്ചയുള്ള മൂന്നുപേരും കുറച്ചുകൂടി മെച്ചപ്പെട്ട കാഴ്ചയുള്ള നാലുപേരുമാണ് ഓരോ ടീമിലുമുള്ളത്. പ്രത്യേക പന്ത് ഉപയോഗിച്ചാണ് മത്സരം. വെള്ളിയാഴ്ച തെലങ്കാന കർണാടകയെ നേരിടും. കേരളം ഉൾപ്പെടെ ആറു ടീമുകൾ പെങ്കടുക്കുന്ന ടൂർണമ​െൻറ് ബുധനാഴ്ച കോഴിക്കോട്ട് എം.കെ. രാഘവൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ച കേരളം കർണാടകയെ നേരിടും.
COMMENTS