വെല്ലുവിളികളെ അതീജിവിക്കാൻ അവകാശപോരാട്ടം

05:31 AM
13/10/2017
കണ്ണൂർ: സൗജന്യവിദ്യാഭ്യാസം, സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളെഴുതിയ പ്ലക്കാഡുകളേന്തി സമരത്തിനെത്തിയ മാനസിക-ശാരീരിക വൈകല്യം നേരിടുന്ന കുട്ടികളുടെ മുഖത്ത് സമരാവേശത്തിനപ്പുറം വ്യക്തമായത് നിസ്സഹായതയായിരുന്നു. സ്പെഷൽ സ്കൂൾ ജീവനക്കാർ, മാനേജ്മ​െൻറ്, രക്ഷിതാക്കൾ എന്നിവരുടെ സംയുക്ത സംഘടനയായ സേക്രഡി​െൻറ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ നടന്ന അവകാശകൂട്ടായ്മയാണ് വേറിട്ട സമരമുഖം തീർത്തത്. രാവിലെ ഒമ്പേതാടെതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള പതിനേഴോളം സ്പെഷൽ സ്കൂളുകളിൽനിന്ന് മേനാവൈകല്യം നേരിടുന്ന അഞ്ഞൂറോളം വിദ്യാർഥികൾ കലക്ടറേറ്റ് പടിക്കലേക്കെത്തി. തുല്യവേതനം ആവശ്യെപ്പട്ട് സ്പെഷൽ സ്കൂളുകളിലെ കുട്ടികളെ പരിചരിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരും തങ്ങളുടെ പിഞ്ചോമനകൾക്ക് സൗജന്യ ചികിത്സയും ആനുകൂല്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് മേനാവൈകല്യം നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളും സമരത്തിൽ പങ്കാളികളായെത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഫാ. േറായ് വടക്കേൽ സ്വാഗതം പഞ്ഞു. ഡോ. വി.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.എ. റഹീം മുഖ്യപ്രഭാഷണം നടത്തി. രാഗേഷ് കരുണൻ, ബിനു വത്സരാജ്, സി. കൃഷ്ണൻ, കെ.വി. രാഘവൻ, എം.പി. കരുണാകരൻ, ഫാ. ബിൻസ് ചേത്തലിൽ, എ. ശോഭ എന്നിവർ സംസാരിച്ചു. പി. ശോഭന സ്വാഗതം പറഞ്ഞു.
COMMENTS