സ്നേഹസമ്മാന വിതരണം

05:29 AM
15/11/2017
പയ്യന്നൂർ: ഷേണായ് സ്മാരക ഗവ.ഹയര്‍സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ശിശുദിനത്തി​െൻറ ഭാഗമായി സ്നേഹസമ്മാനം വിതരണം ചെയ്തു. കണ്ടങ്കാളി കുന്നപ്പാട് അംഗന്‍വാടിക്കാണ് 250 കളിപ്പാട്ടങ്ങള്‍ സ്നേഹസമ്മാനമായി നല്‍കിയത്. സമ്മാനദാനം പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. പ്രസീത അധ്യക്ഷത വഹിച്ചു. വി.വി. ബിജു, എം. ആനന്ദന്‍ എന്നിവർ സംസാരിച്ചു.
COMMENTS