Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആ​റ​ളം ഫാം...

ആ​റ​ളം ഫാം ​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം: ച​ർ​ച്ച പ​രാ​ജ​യം

text_fields
bookmark_border
കേ​ള​കം: ആ​റ​ളം ഫാ​മി​ലെ പ്ലാ​േ​ൻ​റ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ഫാം ​മാ​നേ​ജ്മ​െൻറ് തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യാ​ണ് വി​ഫ​ല​മാ​യ​ത്. ഫാ​മി​ലെ പ്ലാ​േ​ൻ​റ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി ക​ണ​ക്കാ​ക്കി സേ​വ​ന--​വേ​ത​ന വ്യ​വ​സ്​​ഥ​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി​യ​ത്. ഫാം ​എം.​ഡി വി​ളി​ച്ചു​ചേ​ർ​ത്ത ച​ർ​ച്ച​യി​ൽ അ​ടു​ത്ത ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം​വ​രെ സ​മ​രം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ഫാം ​മാ​നേ​ജ്മ​െൻറ് വെ​ച്ച നി​ർ​ദേ​ശം സം​യു​ക​ത തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ ത​ള്ളി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​​ സ​ർ​ക്കാ​റു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം പ്ലാ​േ​ൻ​റ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും സ്​​ഥി​ര​പ്പെ​ടു​ത്തി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ട് തീ​രു​മാ​നം നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളും നി​ല​പാ​ട് എ​ടു​ത്തു. സ​മ​രം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ച​ർ​ച്ച​യി​ൽ ഫാം ​മാ​നേ​ജ്മ​െൻറി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ എം.​ഡി ടി.​കെ. വി​ശ്വ​നാ​ഥ​ൻ നാ​യ​ർ, യൂ​നി​യ​ൻ നേ​താ​ക്ക​ളാ​യ കെ.​ടി. ജോ​സ്, കെ.​കെ. ജ​നാ​ർ​ദ​ന​ൻ, ആ​ർ. ബാ​ല​കൃ​ഷ്ണ​പ്പി​ള്ള, കെ. ​വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story