Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2017 11:55 AM GMT Updated On
date_range 25 March 2017 11:55 AM GMTരാമന്തളിയിലെ മാലിന്യപ്രശ്നം: അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി
text_fieldsbookmark_border
പയ്യന്നൂർ: നാവിക അക്കാദമിയുടെ മാലിന്യപ്ലാൻറ് മാറ്റിസ്ഥാപിക്കാത്ത സാഹചര്യത്തില്‍ സര്‍വകക്ഷി പിന്തുണയോടെ രൂപവത്കരിച്ച ജനകീയ സംരക്ഷണ സമിതി രാമന്തളി സെന്‍ട്രലില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. സി. കൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാവ് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷിനേതാക്കളായ ടി.ഐ. മധുസൂദനൻ, കെ.വി. ബാബു, പി. ജയൻ, കെ.വി. വിജയൻ, ഇഖ്ബാൽ പോപുലർ, എൻ.പി. ഭാസ്കരൻ, പാവൂർ നാരായണൻ, സി. സത്യപാലൻ, സുഭീഷ് സുധി, കൊയക്കീൽ പദ്മനാഭൻ, ഒ.കെ. ശശി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ സ്വാഗതം പറഞ്ഞു. ആവശ്യം ഉന്നയിച്ച് ഏപ്രില്‍ ആറിന് രാമന്തളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തും. വിദ്യാര്‍ഥികളുടെ പരീക്ഷകളെ ബാധിക്കാതിരിക്കാനാണ് ഹര്‍ത്താല്‍ ആറിന് നടത്താന്‍ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story