Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:42 AM GMT Updated On
date_range 2017-06-30T14:12:25+05:30ഇരിട്ടി ടൗണും പരിസരവും ശുചീകരിച്ചു
text_fieldsഇരിട്ടി: ഇരിട്ടി ടൗണും പരിസരവും ജനപങ്കാളിത്തത്തോടെ ശുചീകരിച്ചു. ഇരിട്ടി പാലം മുതൽ കീഴൂർ വരെ ഗ്രൂപ്പുകളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. ശുചീകരണപ്രവൃത്തി ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനംചെയ്തു. കൗൺസിലർമാരായ പി.പി. ഉസ്മാൻ, പി.വി. മോഹനൻ, സി. മുഹമ്മദലി, റുബീന റഫീഖ്, വൈസ് ചെയർപേഴ്സൻ കെ. സരസ്വതി, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് എന്നിവർ സംസാരിച്ചു. ശുചീകരണപ്രവർത്തനങ്ങൾ നടത്തിയ 250ഒാളം പേർക്ക് സൗജന്യമായി ഇരിട്ടി ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് വക ഭക്ഷണം വിതരണംചെയ്തു. വിതരണത്തിന് ഹോട്ടൽ ഭാരവാഹികളായ എഴുത്തൻ രാമകൃഷ്ണൻ, കെ. ഇബ്രാഹിം ഹാജി എന്നിവർ നേതൃത്വം നൽകി.
Next Story