Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:34 AM GMT Updated On
date_range 2017-06-30T14:04:44+05:30കാഞ്ഞങ്ങാെട്ട തെരുവുവിളക്കുകൾ വെളിച്ചമേകുന്നത് പകൽ രാത്രി കത്തിയില്ലെങ്കിലെന്താ...
text_fieldsകാഞ്ഞങ്ങാട്: രാത്രി കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്നവര്‍ ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീണാലും പകൽ വെളിച്ചമേകാൻ തെരുവുവിളക്കുകൾ തെളിഞ്ഞ് കത്തും...! രാത്രിയായാല്‍ നോര്‍ത്ത് കോട്ടച്ചേരി, പുതിയകോട്ട, റെയില്‍വേ സ് റ്റേഷന്‍ റോഡ് എല്ലാം ഇരുട്ടാണ്. നോര്‍ത്ത് കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിലുള്ള വിളക്ക് രാത്രി പ്രകാശിക്കാറില്ല. എന്നാൽ, പകൽ മണിക്കൂേറാളം കത്തും. വൈദ്യുതി ഉപഭോഗം കുറക്കണമെന്ന് ദിവസവും നിർദേശം നൽകുന്ന വൈദ്യുതി വകുപ്പ് അധികൃതരാരും പകല്‍ കത്തുന്ന വിളക്കുകളെ ഗൗനിക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായിട്ടില്ല. കൂടാതെ, കാലവർഷം ശക്തമായതോടെ കാറ്റ് വീശിയാൽ പോകുന്ന വൈദ്യുതി ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതിമുടക്കം പതിവാകുകയാണ്.
Next Story