Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:32 AM GMT Updated On
date_range 2017-06-30T14:02:53+05:30ഡോക്ടറും കെട്ടിടവുമുണ്ട്; നീലേശ്വരത്ത് പ്രസവചികിത്സയില്ല
text_fieldsനീലേശ്വരം: പ്രസവശുശ്രൂഷക്ക് ഡോക്ടറും പ്രസവ വാർഡ് കെട്ടിടവുമുണ്ടായിട്ടും ചികിത്സമാത്രം നടക്കുന്നില്ല. നീലേശ്വരം താലൂക്ക് ആശുപത്രിക്കാണ് ഈ ദുര്യോഗം. 2000 സെപ്റ്റംബറിൽ അന്നത്തെ തദ്ദേശ മന്ത്രിയായിരുന്ന ചെർക്കളം അബ്ദുല്ലയാണ് പ്രസവ വാർഡ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇവിടെ ഒരുക്കിയ അത്യാധുനിക ഉപകരണങ്ങൾ കാസർകോട്, കാഞ്ഞങ്ങാട് സർക്കാർ ആശുപത്രികളിലേക്ക് െകാണ്ടുപോയി. ഗൈനക്കോളജിസ്റ്റിനെ നിയമിച്ചെങ്കിലും നീണ്ട അവധിയിൽ പോയതിനാൽ ചികിത്സക്കെത്തിയവർ മടങ്ങി. ഇതോടെ വാർഡ് എന്നെന്നേക്കുമായി അടച്ചിട്ടു. മലയോരമേഖലയിലെ പാവപ്പെട്ടവരുടെ ഏക ആശ്രയകേന്ദ്രമാണ് അടച്ചുപൂട്ടിയത്. ഇപ്പോൾ ഡോക്ടറെ നിയമിച്ചെങ്കിലും പ്രസവചികിത്സ വാർഡിൽ ലേബർ റൂമില്ല. കെട്ടിടം കുട്ടികളുടെ വാർഡാക്കി മാറ്റി. രണ്ടു പ്രധാന രാഷ്ട്രീയപാർട്ടികൾക്ക് പ്രദേശത്ത് രണ്ടു സ്പെഷാലിറ്റി ആശുപത്രികൾ ഉള്ളതുമൂലം സാധാരണക്കാർ ആശ്രയിക്കുന്ന ഈ സർക്കാർ താലൂക്ക് ആശുപത്രിയുടെ ദുരവസ്ഥ കാണാൻ ആരും തയാറാകുന്നില്ല.
Next Story