Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബന്ധുവി​െൻറ...

ബന്ധുവി​െൻറ പിഞ്ചുകുഞ്ഞിനെ വളര്‍ത്താനെടുത്ത യുവതിക്കെതിരെ കേസ്​

text_fields
bookmark_border
കാസർകോട്: ബന്ധുവി​െൻറ പിഞ്ചുകുഞ്ഞിനെ വളര്‍ത്താന്‍ വാങ്ങിയ യുവതിക്കെതിരെ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു. ഉപ്പള പത്വാടിയിലെ യുവതിക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിനിയായ ബന്ധുവി​െൻറ 21 ദിവസം പ്രായമായ കുഞ്ഞിനെയാണ് യുവതി വളര്‍ത്താനെടുത്തത്. സംഭവത്തിൽ പണമിടപാട് നടന്നതായി കണ്ടെത്താനായിട്ടില്ല. നിയമവിരുദ്ധമായി കുഞ്ഞിനെ ഏറ്റെടുത്തെന്ന് കാണിച്ചാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി നല്‍കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story