Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:51 AM GMT Updated On
date_range 2017-06-29T14:21:00+05:30രണ്ടുപേർക്കുകൂടി എച്ച്1 എൻ1
text_fieldsകണ്ണൂർ: പകർച്ചപ്പനിക്കെതിരായി നാട്ടിലാകെ ശുചീകരണയജ്ഞത്തിന് തുടക്കംകുറിച്ചെങ്കിലും പനി പടർന്നുപിടിക്കുന്നതിന് കുറവില്ല. ബുധനാഴ്ച മാത്രം 1839 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സതേടിയെത്തിയത്. ഇവരിൽ രണ്ടുപേർക്ക് എച്ച്1 എൻ1 ആണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. ചെറുതാഴം, ചന്ദനക്കാംപാറ സ്വദേശികൾക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസവും മൊകേരി പഞ്ചായത്തിലെ വള്ള്യായി സ്വദേശിക്ക് എച്ച്1 എൻ1 േരാഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ ജനുവരി മുതലുള്ള കണക്കുപ്രകാരം 151 പേർക്ക് എച്ച്1 എൻ1 ബാധ സ്ഥിരീകരിച്ചു. അതേസമയം, ബുധനാഴ്ച ചികിത്സതേടിയവരിൽ രണ്ടുപേർക്കുകൂടി ഡെങ്കിപ്പനി ബാധിച്ചതായും സ്ഥിരീകരിച്ചു. പനിബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നത്് ആശങ്കകൾക്കിടയാക്കുന്നുണ്ട്. ജില്ല ആശുപത്രിയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
Next Story