Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:49 AM GMT Updated On
date_range 2017-06-29T14:19:13+05:30ശാസ്ത്രയാൻ 2017 സമാപിച്ചു
text_fieldsപയ്യന്നൂർ: മൂന്നുദിവസങ്ങളായി വെള്ളൂർ ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന . രണ്ടാം ദിനത്തിൽ 12 മണിക്കൂറിൽ 100 ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ച ദിനേശ് കുമാർ തെക്കുമ്പാട് മൂന്നാം നാളും പ്രയത്നം തുടർന്നു. 8000ത്തിലേറെ കുട്ടികളും പൊതുജനങ്ങളും കെ. ചന്തൻ കുഞ്ഞി സ്മാരകഹാളിൽ ഒരുക്കിയ ശാസ്ത്രനഗരിയിൽ എത്തി. ദിനേശ് കുമാറിെൻറ നൂറോളം എക്സിബിഷനുകൾ, പയ്യന്നൂർ കോളജ്, കണ്ണൂർ ഗവ. പോളിടെക്നിക്, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവരുടെ പാനലുകളും എക്സിബിഷനുകളും ക്രിയേറ്റിവ് ഫോട്ടോഗ്രഫി ക്ലബിെൻറ 'ട്രാഫിക്' ഫോട്ടോപ്രദർശനം, കെൽട്രോണിലെ എൻജിനീയർ സുധീർ തയാറാക്കിയ തിരമാലകളിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്രോജക്ട് എന്നിവയും ശ്രദ്ധേയമായി. ഇ. ഭാസ്കരൻ ചെയർമാനും കെ. ജയപ്രകാശൻ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കെ.എസ്.ടി.എ മാടായി സബ്ജില്ല കമ്മിറ്റി ഒരുക്കിയ ബൈക്ക് റാലി, പുല്ലാങ്കുഴൽ കച്ചേരി, സമാപന സമ്മേളനത്തോടനുബന്ധിച്ച് കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂൾകുട്ടികൾ അവതരിപ്പിച്ച പാവനാടകം എന്നിവ കാണികളെ ആകർഷിച്ചു. സമാപനസമ്മേളനം കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനംചെയ്തു. പാവൂർ നാരായണൻ അധ്യക്ഷതവഹിച്ചു. ദിനേശ്കുമാർ തെക്കുമ്പാടിന് വി. നാരായണൻ ഉപഹാരം സമർപ്പിച്ചു. കെ.വി. പ്രശാന്ത്കുമാർ സ്വാഗതവും എം.കെ. പ്രസാദ് നന്ദിയും പറഞ്ഞു. അഡ്വ. പി. സന്തോഷ് സംബന്ധിച്ചു.
Next Story