Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 8:44 AM GMT Updated On
date_range 2017-06-29T14:14:14+05:30കമ്യൂണിറ്റി ഓർഗനൈസർ നിയമനം
text_fieldsകണ്ണൂർ: നഗരസഭകളിലെ വിവിധ പദ്ധതിപ്രവർത്തനങ്ങൾ ഫീൽഡ്തലത്തിൽ നടപ്പാക്കുന്നതിന് കണ്ണൂർ കോർപറേഷനിൽ രണ്ട് കമ്യൂണിറ്റി ഓർഗനൈസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷകർ കണ്ണൂർ കോർപറേഷൻ പരിധിയിൽ താമസിക്കുന്ന പ്ലസ് ടു പാസായ കുടുംബശ്രീ കുടുംബാംഗങ്ങളായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും സാമൂഹികവികസനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 40 വയസ്സ്. വിശദവിവരങ്ങളും മാതൃകാ അപേക്ഷാഫോറവും കണ്ണൂർ കോർപറേഷൻ കുടുംബശ്രീ സി.ഡി.എസ് ഓഫിസിൽ ലഭിക്കും. അപേക്ഷ ജൂൈല അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ല മിഷൻ കോഓഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ ഓഫിസ്, ആർ.പി കോംപ്ലക്സ്, അശോക ഹോസ്പിറ്റലിന് സമീപം, തെക്കിബസാർ, കണ്ണൂർ -2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080.
Next Story