Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 9:05 AM GMT Updated On
date_range 28 Jun 2017 9:05 AM GMTസമയത്തെചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
കുമ്പള: ബസ് സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിൽ സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ മുഗുറോഡ് എ.കെ.ജി നഗറിലെ അബ്ദുല്‍ ഷാബിര്‍(26), മുജൂങ്കാവ് എസ്.ബി. ശിവപ്രസാദ്(30), ബദരിയ നഗറിലെ പുരുഷോത്തമന് (31) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചക്ക് 2.30 മണിയോടെ കുമ്പള ബസ്സ്റ്റാന്‍ഡിലാണ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കാസര്‍കോട്--തലപ്പാടി റൂട്ടിലോടുന്ന പൂങ്കാവനം, ആയിഷ ബസുകളിലെ ജീവനക്കാർ സമയത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും ഇത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ ശിവദാസെൻറ നേതൃത്വത്തിലുള്ള സംഘമാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story