Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:58 AM GMT Updated On
date_range 28 Jun 2017 8:58 AM GMTലഹരിവിരുദ്ധ ബോധവത്കരണ ശിൽപശാല
text_fieldsbookmark_border
തലശ്ശേരി: ലോക ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് തലശ്ശേരിയിൽ സംഘടിപ്പിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി, തലശ്ശേരി ലീഗൽ സർവിസസ് കമ്മിറ്റി, തലശ്ശേരി സെൻറ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപക-രക്ഷാകർതൃ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശിൽപശാല വിജിലൻസ് സ്പെഷൽ ജഡ്ജി കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുനിസിപ്പൽ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഒാഫിസർ കെ.കെ. സമീർ ബോധവത്കരണ ക്ലാസ് നടത്തി. ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജി എം.പി. ജയരാജ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രൻ, എം.സി. ജോളി, െഡപ്യൂട്ടി ഹെഡ്മാസ്റ്റർ സി.ആർ. ജെൻസൻ എന്നിവർ സംസാരിച്ചു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ബോധവത്കരണ നാടകം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story