Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാജ്യത്ത്...

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതം ആപത്തായിത്തീരുന്ന സ്ഥിതി ^മുഖ്യമന്ത്രി

text_fields
bookmark_border
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതം ആപത്തായിത്തീരുന്ന സ്ഥിതി -മുഖ്യമന്ത്രി തളിപ്പറമ്പ്: ന്യൂനപക്ഷങ്ങൾക്ക് മതം ആപത്തായിത്തീരുന്ന സ്ഥിതിയാണ് രാജ്യത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവസൗഹൃദം ഊട്ടിയുറപ്പിക്കേണ്ടതി​െൻറ ആവശ്യകത ഇടക്കിടെ ആവർത്തിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതിനുള്ള ക്രൂരകൃത്യങ്ങളാണ് പലരും നമ്മുടെ രാജ്യത്ത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റിക്കോൽ യുവജനകലാസമിതി നിർമിച്ച മാനവസൗഹൃദ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൽ നിലനിൽക്കുന്ന മാനവികസൗഹൃദത്തെ വർഗീയതയുടെ ഭാഗമാക്കി ചേരിതിരിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ഇക്കാര്യത്തിൽ നാമെല്ലാവരും ജാഗ്രതയോടെയിരിക്കണം. ഇതിനെതിരായ പ്രതിരോധം തുടരണം. കേരളത്തിൽ വർഗീയശക്തികൾക്ക് അവരുടെ അജണ്ട നടപ്പാക്കാൻ കഴിയില്ല. എന്നാൽ, നാം കരുതിയിരിക്കണം. ഗുജറാത്തിൽ പട്ടികജാതിക്കാരെ നഗ്നരാക്കി മർദിക്കുന്ന കാഴ്ച മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1500 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ കേരളീയരീതിയിൽ നിർമിച്ച കെട്ടിടത്തിൽ 150 പേർക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്. ചുറ്റിലുമായി പുന്തോട്ടവും ശിൽപവും ഒരുക്കിയിട്ടുണ്ട്‌. വായനശാല, വയോജനങ്ങൾക്ക് സായാഹ്നത്തിൽ ഒത്തുചേരാൻ ഇടം, സംഗീതനാടക നൃത്തപരിശീലന കേന്ദ്രം, യോഗ-ആരോഗ്യ ക്ലാസുകൾ, വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, നഗരസഭ അയൽക്കൂട്ടങ്ങൾക്ക് വേദിയൊരുക്കുക എന്നിവയെല്ലാം ലക്ഷ്യമിട്ടാണ് 20 ലക്ഷം രൂപ ചെലവഴിച്ച് മന്ദിരം പണിതത്. ചടങ്ങിൽ െജയിംസ് മാത്യു എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയായി. പി. ജയരാജൻ ഉപഹാരസമർപ്പണം നടത്തി. പി. വാസുദേവൻ പുസ്തകം ഏറ്റുവാങ്ങി. പി. മുകുന്ദൻ, കെ. ബാലകൃഷ്ണൻ, ടി. ബാലകൃഷ്ണൻ, ഒ.കെ. കുറ്റിക്കോൽ എന്നിവർ സംസാരിച്ചു. കെ. മനോഹരൻ സ്വാഗതവും ഇ. മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story