Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 8:47 AM GMT Updated On
date_range 2017-06-28T14:17:18+05:30തളിപ്പറമ്പ് മേഖലയിൽ പനിബാധിതർ കൂടുന്നു
text_fieldsതളിപ്പറമ്പ്: ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജിതമാകുമ്പോഴും തളിപ്പറമ്പ് മേഖലയിൽ ഡെങ്കിപ്പനിയും മറ്റ് പകർച്ചപ്പനിയും ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ വരെ തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ 51 െഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം മൂന്ന് പേർക്കാണ് െഡങ്കി സ്ഥിരീകരിച്ചത്. വിവിധ പനികൾ ബാധിച്ചും നിരവധിയാളുകൾ ചികിത്സ തേടിയെത്തി. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർ ഇതിലും കൂടുതലാണ്. ഇവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും പരാതിയുണ്ട്. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പനിവാർഡിൽ കിടക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഡെങ്കിബാധിതരെ കൊതുകുവല കെട്ടിയ കട്ടിലിൽ കിടത്തിയാണ് പരിചരിക്കുന്നത്. എന്നാൽ, ദിനേന പുതിയ രോഗികൾ എത്തുന്നതോടെ കിടക്കകൾ ലഭ്യമല്ലാത്ത സ്ഥിതിവരും. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം പൂർവസ്ഥിതിയിലെത്താൻ ദിവസങ്ങൾ വേണ്ടിവരുമെന്നതിനാൽ, പെെട്ടന്ന് രോഗികളെ സിസ്ചാർജ് ചെയ്യാനും സാധ്യമല്ലാത്ത സ്ഥിതിയാണ്. കിഴക്കൻ മലയോര മേഖലയിൽ നിന്നുൾപ്പെടെ നൂറു കണക്കിനാളുകളാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇവയിൽ ചപ്പാരപ്പടവ്, ശ്രീകണ്ഠപുരം മേഖലകളിലാണ് കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത പറഞ്ഞു. തളിപ്പറമ്പ് നഗരസഭയിലും എതാനും കേസുകൾ കണ്ടെത്തിയിട്ടുണ്ട്. പുളിമ്പറമ്പ്, കീഴാറ്റൂർ ഭാഗത്തുനിന്നുള്ള ചിലരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.
Next Story