Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്.വൈ.എസ് ജില്ല...

എസ്.വൈ.എസ് ജില്ല നേതൃക്യാമ്പ് ജൂലൈ 18ന് ചന്തേരയിൽ

text_fields
bookmark_border
കാസർകോട്: സുന്നി യുവജന സംഘം ജില്ല നേതൃക്യാമ്പ് ജൂലൈ 18ന് ചന്തേര മുസ്ലിം ജമാഅത്ത് ഹാളിൽ നടത്താൻ ജില്ല സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. മജ്ലിസുന്നൂർ, ആമില്ല, അഹ്ലുസുന്ന പാഠശാല, സംഘടന ലേണിങ് സ്കൂൾ, ഉറവ തുടങ്ങിയ കീഴ്ഘടകങ്ങളുടെ പുതിയ കർമ പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നത് ഉൾപ്പെടെ മൂന്ന് സെഷനുകളിലായി നടക്കും. ക്യാമ്പിൽ ജില്ല കൗൺസിലർമാരാണ് സംബന്ധിക്കേണ്ടത്. അഹമ്മദ് ഷരീഫ് ഹാജി പടന്ന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, പി.എസ്. ഇബ്രാഹീം ഫൈസി, ഹാദി തങ്ങൾ, എസ്.പി. സ്വലാഹുദ്ദീൻ, യു. സഅദ് ഹാജി, അഷ്റഫ് മിസ്ബാഹി, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, ഹംസ ഹാജി പള്ളിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story