Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:22 AM GMT Updated On
date_range 26 Jun 2017 8:22 AM GMTസകാത് വിതരണം
text_fieldsbookmark_border
എടക്കാട്: എടക്കാട് മുഴപ്പിലങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് സംഘടിത ഫിത്ർ സകാത് വിതരണം ചെയ്തു. എടക്കാട് സ്വഫ സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിത്ർ സകാത് കമ്മിറ്റി 70,500 രൂപയുടെ നേരിയ അരി പ്രദേശത്തെ 480 കുടുംബങ്ങൾക്ക് നൽകി. പി.കെ. ഇഖ്ബാൽ, ഇസ്മായിൽ കണ്ടത്തിൽ, പി.കെ. സുബൈർ, പി. റാഷിദ് എന്നിവർ നേതൃത്വം നൽകി. കൂടാതെ, ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് ഫിത്ർ സകാത് നൽകാൻ ഏൽപിക്കപ്പെട്ട 30,000 രൂപയും എത്തിച്ചു. കുളംബസാർ റഹ്മാനിയ മസ്ജിദിെൻറ കീഴിൽ 50,000 രൂപയുടെ പുഴുങ്ങലരി 280 കുടുംബങ്ങൾക്ക് എത്തിച്ചുകൊടുത്തു. മുഹമ്മദ്ശരീഫ്, അൻവർ, കെ.ടി. റസാഖ്, പി.കെ. സമദ് എന്നിവർ നേതൃത്വം നൽകി. മുഴപ്പിലങ്ങാട് ബീച്ച് ജുമാമസ്ജിദിെൻറ കീഴിൽ 90 കുടുംബങ്ങൾക്ക് ഫിത്ർ അരി എത്തിക്കുകയും 57കുടുംബങ്ങൾക് റമദാൻ കിറ്റ് എത്തിച്ചുകൊടുക്കുകയും ചെയ്തു. എം.കെ. അബ്ദുറഹ്മാൻ, ബാബൂക്ക, സജീർ മുഴപ്പിലങ്ങാട്, അബ്ദുൽഖാദർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story