Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 8:20 AM GMT Updated On
date_range 2017-06-26T13:50:59+05:30kwt gen 1 കുവൈത്ത് ബിസിനസുകാർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വിസ
text_fieldsകുവൈത്ത് ബിസിനസുകാർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വിസ കുവൈത്ത് സിറ്റി: കുവൈത്തി ബിസിനസ് സംരംഭകർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വാണിജ്യ വിസ പ്രാബല്യത്തിൽ. കുവൈത്തിലെ ഇന്ത്യൻ എംബസിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 78 ദീനാറാണ് ഈ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ്. അപേക്ഷിച്ച് മൂന്നു ദിവസത്തിനുള്ളിൽ വിസ ലഭ്യമാകും. അഞ്ചു വർഷത്തിൽ കുറഞ്ഞ കാലാവധിയുള്ള വാണിജ്യ വിസയും കുവൈത്തികൾക്ക് ലഭ്യമാക്കുമെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു. ഒരുവർഷ കാലപരിധിയുള്ള വിസക്ക് 38 ദീനാറാണ് ഈടാക്കുക. ഇന്ത്യയിലേക്കുള്ള വാണിജ്യ വിസ ആവശ്യമുള്ളവർ കോക്കസ് ആൻഡ് ഗാങ്ങർ സർവിസസ് (സി.െക.ജി.എസ്) കമ്പനിയുമായാണ് ബന്ധപ്പെടേണ്ടത്. കുവൈത്തിലെ തങ്ങളുടെ കമ്പനിയെ പരിചയപ്പെടുത്തുന്ന കത്തുൾപ്പെടെ രേഖകൾ പരിശോധിച്ച ശേഷമാണ് ഇത്തരം വിസകൾ അനുവദിക്കുക. ഇന്ത്യയിലേക്ക് അടിയന്തരമായി വാണിജ്യ വിസ ആവശ്യമുള്ളവർക്ക് ഒരു ദിവസം കൊണ്ട് ഇഷ്യൂ ചെയ്തുകൊടുക്കാനും സംവിധാനമുണ്ട്. വാണിജ്യ വിസക്കുവേണ്ടിയുള്ള അപേക്ഷകൾ ദഅ്യയിലെ വിസ വിഭാഗത്തിൽ നേരിട്ട് സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കുവൈത്തി ബിസിനസ് സംരംഭകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നടപടി.
Next Story