Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതങ്കയം ബൈപാസ് റോഡ്...

തങ്കയം ബൈപാസ് റോഡ് നവീകരിക്കണം

text_fields
bookmark_border
തൃക്കരിപ്പൂർ: താലൂക്ക് ആശുപത്രിയിലേക്കുൾപ്പെടെയുള്ള രോഗികളും മറ്റും നിരന്തരം ആശ്രയിക്കുന്ന തങ്കയംമുക്ക് -ബൈപാസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സി തൃക്കരിപ്പൂർ ഡിവിഷൻ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രിയദർശിനി മന്ദിരത്തിൽ ചേർന്ന യോഗം തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.വി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ടി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ചെറുവത്തൂർ മണ്ഡലം സെക്രട്ടറി കെ. രാമുണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ചു. വി. സതീശൻ, എം. ഷംസീർ, പി.വി. ദാമോദരൻ, ടി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി. സതീശൻ (പ്രസി), എം. മാധവൻ, ടി.വി. കുഞ്ഞികൃഷ്ണൻ (വൈസ് പ്രസി), പി.വി. ദാമോദരൻ (സെക്ര), എൻ. സദഖത്തുല്ല, ടി.കെ. അരുൺ (ജോ. സെക്ര), ഇ. രാജേന്ദ്രൻ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story