Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:52 AM GMT Updated On
date_range 25 Jun 2017 8:52 AM GMTഅഷ്റഫ് വധം: അഞ്ചുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
മംഗളൂരു: എസ്.ഡി.പി.ഐ അമ്മുഞ്ചെ മേഖല പ്രസിഡൻറ് അഷ്റഫ് കലായ് വധക്കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി വെസ്റ്റേണ്‍ റേഞ്ച് ഐ.ജി ഹരിശേഖരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബണ്ട്വാള്‍ സ്വദേശികളായ പവന് കുമാര്‍ എന്ന പുണ്ട (24), രഞ്ജിത് (28), അഭിന്‍ റൈ (23), തുംബെ സ്വദേശികളായ സന്തോഷ് (23), ശിവപ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രധാന പ്രതികളെന്ന് കരുതുന്ന ഭരത് കുംദേലു, ദിവ്യരാജ് ഷെട്ടി എന്നിവര്‍ ഒളിവിലാണ്. ഇവരും അഷ്റഫും തമ്മില്‍ മാസം മുമ്പ് ചില പ്രശ്നങ്ങളുണ്ടായിരുന്നതായി ഐ.ജി പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അഷ്റഫ് കൊല്ലപ്പെട്ടത്. ഉഡുപ്പിക്കടുത്ത പഡുബിദ്രിയിലുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തില്‍ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. അക്രമികള്‍ നാല് ബൈക്കുകളാണ് ഉപയോഗിച്ചത്. അഷ്റഫിനെ വെട്ടാന്‍ ഉപയോഗിച്ച വാള് സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. അറസ്റ്റിലായവരില്‍ സന്തോഷ് ഒഴികെയുള്ളവര്‍ നിരവധി കേസുകളിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story