Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാലയിൽ...

കണ്ണൂർ സർവകലാശാലയിൽ 198 കോടിയുടെ വികസന പദ്ധതികൾക്ക്​ അംഗീകാരം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിച്ച 442 കോടിയുടെ വികസന പദ്ധതിയിൽ 198 കോടിക്ക് സംസ്ഥാന ആസൂത്രണബോർഡ് അംഗീകാരം നൽകി. കേരള സർക്കാറി​െൻറ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട പദ്ധതികളാണിത്. ബാക്കിവരുന്ന തുകയുടെ പദ്ധതികൾ കിഫ്ബി മുഖേനയാണ് സമർപ്പിച്ചിരിക്കുന്നത്. ഈ പദ്ധതികളുടെ കൺസൾട്ടൻസി ചുമതല കിറ്റ്കോയെ ഏൽപിക്കാനും തീരുമാനമായി. സർവകലാശാലയുടെ പൊതുവികസനവും അക്കാദമിക് വികസനവും ലക്ഷ്യംവെച്ചുകൊണ്ടാണ് അഞ്ചുവർഷത്തെ പ്ലാൻഫണ്ട് വിനിയോഗത്തി​െൻറ രൂപരേഖ തയാറാക്കിയിട്ടുള്ളത്. സർവകലാശാലക്കു കീഴിലുള്ള മുഴുവൻ കാമ്പസുകളിലെയും ഭൗതികമായ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് പ്ലാൻ ഫണ്ടിൽ പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഹോസ്റ്റലുകൾ, അക്കാദമിക് കെട്ടിടങ്ങൾ, ഓപൺ എയർ തിയറ്ററുകൾ, മിനി കളിക്കളങ്ങൾ, സെമിനാർ ഹാളുകൾ, ഹൈടെക് ക്ലാസുമുറികൾ മുതലായവ ഇതിൽപ്പെടും. ഗവേഷകർക്ക് ജൂനിയർ റിസർച് ഫെലോഷിപ്, അധ്യാപകർക്ക് ഗവേഷണ േപ്രാജക്ടുകൾ, ലൈബ്രറി, ലാബ് ഉപകരണങ്ങൾ, അധ്യാപകർക്കുള്ള വിവിധ പദ്ധതികൾ എന്നിവക്കും പണം വകയിരുത്തി. കാമ്പസുകളെ ഹരിതാഭമാക്കുന്നതിനും മഴക്കുഴി നിർമാണത്തിനും മഴവെള്ള ശേഖരണത്തിനും പദ്ധതിയിൽ ഈന്നൽ നൽകിയിട്ടുണ്ട്. 20 കോടിയുടെ റൂസ പദ്ധതിയിൽ നിരവധി അക്കാദമിക- ഭൗതിക വികസന സംരംഭങ്ങൾക്ക് പദ്ധതിരേഖ തയാറാക്കി. താവക്കര കാമ്പസിൽ നിർമിക്കാനുദ്ദേശിക്കുന്ന സെമിനാർ സമുച്ചയമാണ് ഈ പദ്ധതിയിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്. കൂടാതെ കാമ്പസ് ലൈബ്രറികൾക്കും പഠനവകുപ്പുകൾക്കും വിവിധ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകാനും റൂസ പദ്ധതിയിൽ തുക വകയിരുത്തി. ഈ പദ്ധതിയുടെ റൂസ ഗ്രാൻറായി ആറുകോടി രൂപ ഇതിനകം അനുവദിച്ചു. 2018 മാർച്ച് 31നകം ഈ തുകയുടെ വിനിയോഗം പൂർത്തീകരിക്കേണ്ടതുണ്ട്. ഇ-ഗവേണൻസ് പദ്ധതിക്കായി കേരള സർക്കാർ അനുവദിച്ച തുകയുടെ അവശേഷിക്കുന്ന 3.70 കോടി രൂപയുടെ വിനിയോഗത്തിനും പദ്ധതി തയാറാക്കിവരുന്നു. സർവകലാശാലയുടെ സമ്പൂർണവും സമഗ്രവുമായ ഓട്ടോമേഷ​െൻറ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. പഠനവകുപ്പുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഗവേഷണ പ്രവർത്തനങ്ങളുമാണ് മുഖ്യമായും കിഫ്ബി ഫണ്ട് ആശ്രയിച്ച് നിർവഹിക്കാൻ രൂപപ്പെടുത്തിയിട്ടുള്ളത്. ഫാക്കൽറ്റി ഓഫ് മാനേജ്മ​െൻറ് സ്റ്റഡീസി​െൻറ കീഴിൽ 26 കോടി മുതൽമുടക്കിൽ ആരംഭിക്കാനുദ്ദേശിക്കുന്ന ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സ​െൻറർ സർവകലാശാലയുടെ വികസനത്തിൽ നാഴികക്കല്ലായി മാറും. സയൻസ് വകുപ്പുകളുടെ കീഴിൽ വരുന്ന ലബോറട്ടറികളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും വികസനത്തിനായി 102 കോടിയുടെ പദ്ധതികളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധയാകർഷിക്കപ്പെടാവുന്ന നിരവധി പദ്ധതികൾ വേറെയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. നീലേശ്വരം കാമ്പസിലെ മലയാളം വകുപ്പി​െൻറ കീഴിൽ ഫോക്ലോർ പഠന-ഗവേഷണ കേന്ദ്രവും സംഗീത വകുപ്പി​െൻറ കീഴിലുള്ള സ്റ്റുഡിയോ സമുച്ചയവും പ്രത്യേക ആകർഷണങ്ങളാണ്. കായികവകുപ്പിനു കീഴിൽ അന്താരാഷ്ട്ര നിലവാരമുള്ള കായിക ഗവേഷണകേന്ദ്രം സ്ഥാപിക്കും. സർവകലാശാലക്കുകീഴിൽ വരുന്ന മുഴുവൻ പഠനവകുപ്പുകളും പ്രത്യേകം പദ്ധതികൾ തയാറാക്കി. രൂപരേഖ തയാറാക്കുന്നതിനായി പ്രത്യേക ശിൽപശാലയും സംഘടിപ്പിച്ചു. സർവകലാശാല ആസൂത്രണ വികസന വകുപ്പി​െൻറ മേൽനോട്ടത്തിൽ വിവിധ വകുപ്പുതലവന്മാരും അധ്യാപകരും ചേർന്ന് തയാറാക്കിയ പദ്ധതികൾക്ക് പ്രഫ. പി.ടി. രവീന്ദ്രൻ, ഡോ. വിൽസൺ, ഡോ.സാബു, ഡോ. ശ്രീജിത്ത്, ഡോ. അനിൽ രാമചന്ദ്രൻ, െഡവലപ്മ​െൻറ് ഓഫിസർ ഡോ. ജെയിംസ് പോൾ തുടങ്ങിയവർ നേതൃത്വം നൽകി. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം പദ്ധതികളുടെ രൂപരേഖ പരിശോധിച്ചു. സിൻഡിക്കേറ്റംഗങ്ങളായ എം. പ്രകാശൻ മാസ്റ്റർ, ഡോ. വി.പി.പി. മുസ്തഫ , ഡോ. എ. നിശാന്ത്, ഡോ. ജോൺ ജോസഫ്, ഡോ. അജയകുമാർ, അഷ്റഫ് മുതലായവരും രജിസ്ടാർ ഡോ. ബാലചന്ദ്രൻ കീഴോത്തും സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story