Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:40 AM GMT Updated On
date_range 2017-06-25T14:10:59+05:30eid file>>>>> ഒന്നാം പേജിലെ പെരുന്നാൾ വാർത്ത മാറ്റി ഇൗ അപ്ഡേറ്റഡ് ഫയൽ ഉപയോഗിക്കുക..... ഇൗദുൽ ഫിത്ർ നാളെ
text_fieldseid file ഒന്നാം പേജിലെ പെരുന്നാൾ വാർത്ത മാറ്റി ഇൗ അപ്ഡേറ്റഡ് ഫയൽ ഉപയോഗിക്കുക..... ഇൗദുൽ ഫിത്ർ നാളെ കാസർകോട് ഇന്ന് പെരുന്നാൾ തൃക്കരിപ്പൂരിലും കേരളത്തിൽ മറ്റിടങ്ങളിലും നാളെ കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ശനിയാഴ്ച ദൃശ്യമാകാതിരുന്നതിനാൽ ഞായറാഴ്ച റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ച ഇൗദുൽ ഫിത്ർ ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കര്‍ണാടകയിലെ ഭട്ക്കലില്‍ മാസപ്പിറവി കണ്ടതിനാല്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഒഴികെ എല്ലായിടത്തും ഞായറാഴ്ച പെരുന്നാളായിരിക്കുമെന്ന് ഖാദിമാര്‍ അറിയിച്ചു. പെരുന്നാൾ തിങ്കളാഴ്ചയാണെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങൾ, കെ.വി. ഇമ്പിച്ചമ്മദ് ഹാജി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് വി.എം. മൂസ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം സംയുക്ത ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, കെ.പി. ഹംസ മുസ്ലിയാർ, ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, മലപ്പുറം ഖാദി ഒ.പി.എം. മുത്തുക്കോയ തങ്ങൾ എന്നിവരും പെരുന്നാൾ തിങ്കളാഴ്ചയാണെന്ന് അറിയിച്ചു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് പെരുന്നാൾ.
Next Story