Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:37 AM GMT Updated On
date_range 2017-06-25T14:07:58+05:30കിണർ റീചാർജിങ്
text_fieldsപെരിങ്ങത്തൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ സമ്പൂർണ പദ്ധതിക്ക് 11ാം വാർഡിലെ ഒളവിലം നാരായണൻ പറമ്പിലെ റാഹത്ത് മൻസിലിൽ തുടക്കമായി. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ ഒളവിലത്തെ കെ. നജീറാണ് കിണർ റീചാർജിങ്ങിന് നേതൃത്വം നൽകുന്നത്. പഞ്ചായത്തിെൻറ തനത് പദ്ധതികളിലൊന്നാണിത്. ഈ വർഷത്തെ പ്രോജക്ടിൽ പ്രത്യേകം തുക ഇതിനായി മാറ്റിെവച്ചിട്ടുണ്ട്. മുൻ ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അജിത ചേപ്രത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ഖാലിദ് സ്വാഗതവും എ.സി. രാജീവൻ നന്ദിയും പറഞ്ഞു.
Next Story