Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 8:33 AM GMT Updated On
date_range 2017-06-25T14:03:50+05:30ഉപ്പാലവളപ്പിലും നീർച്ചാലിലും ശുചിമുറികൾ പണിയാൻ നിർദേശം
text_fieldsകണ്ണൂർ: ആയിക്കരയിലെ ഉപ്പാലവളപ്പ് മേഖലയിലും നീർച്ചാൽ കടപ്പുറം ശാന്തിമൈതാനിയിലും ശുചിമുറികൾ പണിയാൻ നിർദേശം. ഇവിടെ താമസക്കാരായ നിരവധി കുടുംബങ്ങൾക്ക് സ്വന്തമായി കക്കൂസും കുളിമുറിയുമില്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. പി.കെ. ശ്രീമതി എം.പി, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ പ്രദേശം സന്ദർശിച്ചപ്പോൾ സ്ഥലവാസികളാണ് വിഷയം ശ്രദ്ധയിൽപെടുത്തിയത്. അടിയന്തരമായി ഇതിനാവശ്യമായ സ്ഥലം കണ്ടെത്തി നിർദേശിക്കാൻ കലക്ടർ നിർദേശിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി സമുച്ചയമായിരിക്കും പണിയുക. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാൻ നിർമിതി കേന്ദ്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.പി ഫണ്ടിൽനിന്ന് ഇതിനാശ്യമായ ഫണ്ട് അനുവദിക്കാൻ ശ്രമിക്കുമെന്ന് പി.കെ. ശ്രീമതി അറിയിച്ചു. ഉപ്പാലവളപ്പ് തോട്മാലിന്യം നീക്കി വൃത്തിയാക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനാണ് എം.പിയും കലക്ടറും സ്ഥലം സന്ദർശിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിെൻറ 25 ലക്ഷംരൂപ ചെലവിലാണ് തോടിെൻറ ശുചീകരണപ്രവൃത്തി നടത്തുന്നത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷും എം.പിക്കൊപ്പമുണ്ടായിരുന്നു.
Next Story