Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:52 AM GMT Updated On
date_range 2017-06-24T14:22:25+05:30കിരൺ ഒാട്ടിസം സെൻറർ ഉദ്ഘാടനം
text_fieldsകണ്ണൂർ: കണ്ണൂർ എസ്.എസ്.എയുടെ കീഴിലുള്ള നവീകരിച്ച കിരൺ ഓട്ടിസം സെൻററിെൻറ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ഓട്ടിസംപോലുള്ള ശാരീരിക---മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പല കഴിവുകളും ഉള്ളവരാണെന്നും കഴിവുകൾ കണ്ടെത്തി േപ്രാത്സാഹിപ്പിച്ചാൽ അവരെ മികവിലേക്ക് നയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഓട്ടിസം ബാധിച്ച നിരവധി കുട്ടികളുള്ളതുകൊണ്ടും അവർക്ക് മികച്ച പഠന പരിശീലന പ്രവർത്തനങ്ങൾ അടിയന്തരമായും ഒരുക്കേണ്ടതുകൊണ്ടുമാണ് മുമ്പ് ക്ലസ്റ്റർ െട്രയിനിങ് സെൻററായി പ്രവർത്തിച്ച കെട്ടിടം 3.5 ലക്ഷം രൂപ ചെലവഴിച്ച് ഓട്ടിസം പരിശീലന കേന്ദ്രമാക്കി വികസിപ്പിച്ചത്. നിലവിൽ ഇവിടെ ഇരുപതോളം കുട്ടികളും ഒരു റിസോഴ്സ് അധ്യാപികയുമാണുള്ളത്. ഓട്ടിസം മേഖലയിൽ വിദഗ്ധപരിശീലനം നേടിയ രണ്ടു റിസോഴ്സ് അധ്യാപകരെ ഉടൻ നിയമിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. അതോടൊപ്പം സൗകര്യങ്ങൾ വിപുലീകരിച്ച ഈ ഓട്ടിസം സെൻററിൽ കൂടുതൽ കുട്ടികൾക്ക് പരിശീലനം നൽകാൻ കഴിയുമെന്നും അവരെ സമൂഹത്തിെൻറ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കെ. ഉഷ ടീച്ചർ ജീവിതവിജയം കൈവരിച്ച ഭിന്നശേഷിക്കാരനായ കുട്ടിയുടെ രക്ഷിതാവ് എന്നനിലയിലുള്ള തെൻറ അനുഭവം പങ്കുവെച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. സീനത്ത്, ഡി.ഡി.ഇ എം. ബാബുരാജൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് പി.യു. രമേശൻ, കണ്ണൂർ ഡി.ഇ.ഒ സി.ഐ. വത്സല, േപ്രാഗ്രാം ഓഫിസർ ടി.വി. വിശ്വനാഥൻ, കണ്ണൂർ നോർത്ത് എ.ഇ.ഒ കെ.വി. സുരേന്ദ്രൻ, സി.ആർ.സി കൺവീനർ ടി.വി. ശൈലജ എന്നിവർ സംസാരിച്ചു. ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ സ്വാഗതവും ബി.പി.ഒ കൃഷ്ണൻ കുറിയ നന്ദിയും പറഞ്ഞു.
Next Story