Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരത്തിൽ വായനശാലക്ക്​...

നഗരത്തിൽ വായനശാലക്ക്​ തീയിട്ടു

text_fields
bookmark_border
കണ്ണൂർ: നഗരത്തിൽ പട്ടാപ്പകൽ വായനശാലക്ക് തീയിട്ടു. കണ്ണോത്തുംചാൽ റോഡിൽ ശ്രീനാരായണ യു.പി സ്കൂളിനു സമീപമുള്ള ശ്രീനാരായണ ലൈബ്രറിക്കാണ് തീയിട്ടത്. പത്രമാസികകളും ഫർണിച്ചറുകളും കത്തുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഒാടിക്കൂടി തീയണക്കുകയായിരുന്നു. യു.പി സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. തീ പടർന്നിരുന്നെങ്കിൽ സ്കൂൾകെട്ടിടം ഉൾപ്പെടെ കത്തി നശിക്കുമായിരുന്നു. വായനശാല കത്തിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വായനശാല പ്രസിഡൻറ് ടി.എം. പ്രസന്നനും സെക്രട്ടറി കെ. പ്രമോദും ടൗൺപൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ബൈജു, സി.പി.എം കണ്ണൂർ ഏരിയ സെക്രട്ടറി കെ.പി. സുധാകരൻ തുടങ്ങിയവർ ലൈബ്രറി സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story