Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:00 AM GMT Updated On
date_range 2017-06-22T14:30:20+05:30വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsപനത്തടി: പഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ജൂൺ 30ന് വൈകീട്ട് അഞ്ചുവരെ വാർഡുകേന്ദ്രങ്ങൾ, മൃഗാശുപത്രി, കൃഷി ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ സ്വീകരിക്കും. കാറഡുക്ക: പഞ്ചായത്തിൽ വാർഷികപദ്ധതിയിലെ വിവിധ ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ തെരഞ്ഞെടുപ്പിനുള്ള അപേക്ഷഫോറം പഞ്ചായത്ത് ഓഫിസ്, വി.ഇ.ഒ ഓഫിസ്, കാറഡുക്ക കൃഷിഭവൻ, വെറ്ററിനറി ഡിസ്െപൻസറി എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ ജൂലൈ അഞ്ചുവരെ ഓഫിസിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം 2017--18 സാമ്പത്തികവർഷത്തെ കെട്ടിടനികുതി, ഭൂനികുതി എന്നിവ ഒടുക്കിയ രസീതിയുടെ പകർപ്പ് ഹാജരാക്കണം. കുറ്റിക്കോൽ: പഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ജൂൺ 30ന് വൈകീട്ട് മൂന്നുവരെ പഞ്ചായത്ത് ഒാഫിസിൽ സ്വീകരിക്കും. മൊഗ്രാൽ പുത്തൂർ: ഗ്രാമപഞ്ചായത്തിെൻറ വാർഷികപദ്ധതിയിലെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ഫോറം ജൂൺ 30വരെ പഞ്ചായത്ത് ഓഫിസിലും ഘടകസ്ഥാപനങ്ങളിലും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അതത് വാർഡിലെ അംഗൻവാടികളിൽനിന്ന് ജൂൺ 23 മുതൽ വിതരണം ചെയ്യും. അപേക്ഷകൾ ആധാർ കാർഡിെൻറ കോപ്പി, ദേശസാത്കൃത ബാങ്ക് പാസ് ബുക്കിെൻറ കോപ്പി എന്നിവ സഹിതം ജൂൺ 30ന് വൈകീട്ട് മൂന്നിനകം അംഗൻവാടികളിലും പഞ്ചായത്ത് ഓഫിസിലും നൽകണം.
Next Story