Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:51 AM GMT Updated On
date_range 22 Jun 2017 8:51 AM GMTപയ്യന്നൂർ ബിജു വധം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
text_fieldsbookmark_border
പയ്യന്നൂര്‍: ആർ.എസ്.എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ ചൂരക്കാട്ട് ബിജു വധവുമായി ബന്ധപ്പെട്ട് സി.പി.എം േനതാവ് അറസ്റ്റില്‍. സി.പി.എം കുന്നരു കാരന്താട് ബ്രാഞ്ച് സെക്രട്ടറിയും കുന്നരു സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കാരന്താട്ടെ പി.വി. പ്രജീഷ് എന്ന കുട്ടനെ(28)യാണ് അന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിെൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലയുടെ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രജീഷിനെ റിമാൻഡ് ചെയ്തു. നേരെത്ത ബിജു വധവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഞ്ചുപേര്‍ റിമാൻഡില്‍ കഴിയുകയാണ്. ഗൂഢാലോചനയില്‍ പങ്കെടുത്ത മൂന്നുപേരുള്‍പ്പെടെ ആകെ 12 പ്രതികളാണ് ബിജു വധക്കേസിലുള്ളത്. മേയ് 12നാണ് പാലക്കോട് പാലത്തിന് സമീപം സുഹൃത്ത് രാജേഷിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story