Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
എടക്കാട്: എടക്കാട് ഉസ്സൻമുക്ക് ബ്രദേഴ്സി​െൻറ നേതൃത്വത്തിൽ ഇഫ്താർസംഗമം സംഘടിപ്പിച്ചു. എ.പി. റഷീദ്, ടി.പി. സിയാദ്, ഇ.കെ. തൗഫീർ, ഇ.കെ. ശഫീർ, സി.കെ. നിയാസ്, കെ.പി. ഖലീൽ, കെ.പി. മദനി എന്നിവർ നേതൃത്വം നൽകി. മുഴപ്പിലങ്ങാട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്നേഹവിരുന്ന് അഡ്വ. എം.ബി. ഫൈസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ഹാബിസ് അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം ഡിവൈ.എസ്.പി പി.പി. സദാനന്ദൻ നിർവഹിച്ചു. കെ. വിജേഷ്, പി. വിലാസ് എന്നിവർ സംസാരിച്ചു. തുടർന്ന് സമൂഹ നോമ്പുതുറയും നടന്നു. എടക്കാട് ന്യൂനപക്ഷ സാംസ്കാരികസംഘടന സംഘടിപ്പിച്ച സൗഹൃദസംഗമവും ഇഫ്താറും കൂത്തുപറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൻ കെ. മറിയം ബീവി ഉദ്ഘാടനം ചെയ്തു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ഗിരീഷൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story