Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 8:38 AM GMT Updated On
date_range 2017-06-22T14:08:58+05:30നഴ്സുമാരുടെ സമരം ഒത്തുതീർക്കണം
text_fieldsകണ്ണൂർ: തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. സഭയുടെ പല സ്ഥാപനങ്ങളിലും സർക്കാർ നിശ്ചയിച്ച മിനിമം വേതനമോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. ജൂൺ 27ന് തിരുവനന്തപുരത്ത് നടക്കുന്ന മിനിമം വേതന സമിതിയിൽ ശമ്പള വർധന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ 29 മുതൽ സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും നഴ്സുമാർ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലിബിൻ തോമസ്, സനിൽ ചന്ദ്രൻകുന്നേൽ, ടി.വി. ഷിബിൻ, പ്രവീണ, ടെജിമോൾ എന്നിവർ പെങ്കടുത്തു.
Next Story