Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദനസംഗമം

അനുമോദനസംഗമം

text_fields
bookmark_border
ശ്രീകണ്ഠപുരം: കൊയ്യം സർവിസ് സഹകരണ ബാങ്ക് അനുമോദനസംഗമവും ക്ലാസ് വൺ പ്രഖ്യാപനവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. നൂറുമേനി ജയംനേടിയ കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിനും കുടുംബശ്രീ സംസ്ഥാനതല കലാമേളയിൽ സമ്മാനം നേടിയ കെ.വി. സിന്ധുവിനും ജില്ലയിലെ മികച്ച എൻ.എസ്.എസ് വളൻറിയറായി തെരഞ്ഞെടുക്കപ്പെട്ട എം.വി. അപർണക്കും ഉപഹാരം നൽകി. കെ.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രത്നകുമാരി അനുമോദിച്ചു. തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ പി. വിശ്വനാഥൻ ക്ലാസ് വൺ ബാങ്കായുള്ള പ്രഖ്യാപനം നടത്തി. വൃക്ഷത്തൈ വിതരണം സി.പി.എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി പി.വി. ഗോപിനാഥും രോഗികൾക്കുള്ള ചികിത്സാസഹായം ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. ചിത്രലേഖയും ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള കുടവിതരണം പഞ്ചായത്തംഗം കെ. മിനേഷും നിർവഹിച്ചു. വി.പി. മോഹനൻ, കെ. ജനാർദനൻ, കൊയ്യം ജനാർദനൻ, പി. ദിനേശൻ, യൂനിറ്റ് ഇൻസ്പെക്ടർ കെ. സതീഷ് കുമാർ, പ്രധാനാധ്യപിക കെ.വി. ഗോമതി, ഇ.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. സി. സുകുമാരൻ സ്വാഗതവും എം.കെ. മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story