Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 7:59 AM GMT Updated On
date_range 22 Jun 2017 7:59 AM GMTറിലീഫ് വിതരണവും അനുമോദനവും ഇഫ്താറും
text_fieldsbookmark_border
തളിപ്പറമ്പ്: പുളിമ്പറമ്പ് ശാഖ മുസ്ലിംലീഗ്, യൂത്ത്ലീഗ്, എം.എസ്.എഫ് കമ്മിറ്റി സംയുക്തമായി നടത്തി. നഗരസഭ ചെയർമാൻ അള്ളാംകുളം മഹമൂദ് ഉദ്ഘാടനംചെയ്തു. സി. ലത്തീഫ് അധ്യക്ഷത വഹിച്ചു. തയ്യൽമെഷീൻ യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈറും ഭക്ഷണക്കിറ്റ് വിതരണം മുസ്ലിംലീഗ് മുനിസിപ്പൽ പ്രസിഡൻറ് കൊടിയിൽ സലിമും ചികിത്സാസഹായം യൂത്ത്ലീഗ് ജില്ല സെക്രട്ടറി പി.സി. നസീറും നിർവഹിച്ചു. മുനിസിപ്പൽ റിലീഫ് ഫണ്ട് പി. മുഹമ്മദ് ഇഖ്ബാൽ ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്റസ പൊതുപരീക്ഷ വിജയികൾക്കുള്ള ഉപഹാരം വിവിധ നേതാക്കൾ കൈമാറി. പറമ്പിൽ അബ്ദുറഹ്മാൻ, എൻ.യു. ഷഫീഖ്, ഉസ്മാൻ കൊമ്മച്ചി, കെ.എസ്. റിയാസ്, അഷ്റഫ് ബപ്പു, ഓലിയൻ ജാഫർ, റഷീദ് പുളിമ്പറമ്പ്, നൗഫൽ മന്ന, അബൂബക്കർ, ശിഹാബ്, റിജ്നാസ്, മൻസൂർ, റാശിദ് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ എ.പി. റഫീഖ് സ്വാഗതവും ശക്കീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story