Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുമട്ടുതൊഴിലാളിയുടെ...

ചുമട്ടുതൊഴിലാളിയുടെ മൃതദേഹം കിണറ്റിൽ

text_fields
bookmark_border
പയ്യന്നൂർ:- കരിവെള്ളൂരിൽനിന്ന് കാണാതായ ചുമട്ടുതൊഴിലാളി വരക്കോട്ടുവയലിലെ സി. രാജ‍​െൻറ (54)- മൃതദേഹം വീട്ടിനടുത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഇയാളെ കാണാതായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്വേഷണത്തിനൊടുവിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. എന്നാൽ, തിങ്കളാഴ്ച വീണ്ടും കാണാതായി. തിരച്ചിലിനിടെ തൊട്ടടുത്ത ആളൊഴിഞ്ഞപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ:- സുജാത (സുധ). മക്കൾ:- സ്നേഹ, സൂരജ്. സഹോദരങ്ങൾ:- തമ്പായി, ചന്ദ്രൻ, പരേതയായ ശോഭ.
Show Full Article
TAGS:LOCAL NEWS 
Next Story