Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:42 AM GMT Updated On
date_range 21 Jun 2017 8:42 AM GMTലൈബ്രറികൾ വിദ്യാലയങ്ങളെ ദത്തെടുക്കൽ പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ സ്കൂളുകൾ ലൈബ്രറികൾ ദത്തെടുക്കുന്ന പദ്ധതിയുടെ മണ്ഡലംതല ഉദ്ഘാടനം നെരുവമ്പ്രം യു.പി സ്കൂളിൽ നോവലിസ്റ്റ് ബെന്യാമിൻ നിർവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ സ്വാഗതം പറഞ്ഞു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു -പദ്ധതി വിശദീകരിച്ചു. ദത്തെടുക്കൽ രേഖയുടെ കൈമാറ്റം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. വിമല നിർവഹിച്ചു. നെരുവമ്പ്രം ഗാന്ധിസ്മാരക ഗ്രന്ഥാലയം നെരുവമ്പ്രം യു.പി സ്കൂളിനെ ഏറ്റെടുത്തു. ജില്ലാപഞ്ചായത്തഗം ആർ. അജിത, എസ്.വി. അബ്ദുറഷീദ്, എ. സുതാജ്, കവിയൂർ രാജഗോപലൻ, എം. ബാലൻ, പി.വി. പുരുഷോത്തമൻ, എ.പി. വത്സല എന്നിവർ സംസാരിച്ചു. പി.വി. രാമദാസൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story